ഷുഹൈബ് വധം; മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന്‍ എ.കെ.ബാലൻ

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് ഷുഹൈബിന്റെ കൊലപാതകത്തെ അപലപിക്കുന്നുവെന്ന് മന്ത്രി എ.കെ.ബാലൻ. മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും എ.കെ.ബാലൻ പറഞ്ഞു. അന്വേഷണത്തിൽ അസംതൃപ്തി ആർക്കുമില്ലെന്നും മന്ത്രി വിശദമാക്കി. കൊലപാതകങ്ങൾ കുറഞ്ഞു, സമാധാന ശ്രമങ്ങൾക്ക് ഫലം ഉണ്ടായെന്നും മന്ത്രി പറഞ്ഞു.

കണ്ണൂരില്‍ നടന്ന സമാധാനയോഗം യുഡിഎഫ് ബഹിഷ്കരിച്ചിരുന്നു. എംഎൽഎമാരെ യോഗത്തിൽ വിളിക്കാത്തതിനാണ് പ്രതിഷേധം. കെ.കെ.രാഗേഷ് എംപിയെ വേദിയിൽ ഇരുത്തിയതും പ്രതിഷേധത്തിനിടയാക്കി. എന്നാല്‍ പ്രതിഷേധം യുഡിഎഫിന്‍റെ നാടകമെന്ന് പി.ജയരാജന്‍. യുഡിഎഫിനെ അപമാനിച്ചുവെന്ന് കെ.സുധാകരൻ ആരോപിച്ചു.

ജയരാജനുള്ള വേദിയില്‍ ഒരു ചര്‍ച്ചക്കുമില്ലെന്ന് സണ്ണി ജോസഫ് എംഎൽഎ വ്യക്തമാക്കി. പാർട്ടി നേതൃത്വത്തിന്റെ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കാനായിരുന്നു ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!