ശുഹൈബിന്‍റെ കൊലപാതകത്തിന് തിരിച്ചടിയുണ്ടാകുമെന്ന് സൂചന നല്‍കി കോണ്‍ഗ്രസ്

കണ്ണൂര്‍ കൊലപാതകത്തില്‍ തിരിച്ചടിയുണ്ടാകുമെന്ന് സൂചന നല്‍കി കോണ്‍ഗ്രസ്. ആയുധമെടുക്കാന്‍ സിപിഐഎമ്മുകാര്‍ തങ്ങളെ നിര്‍ബന്ധിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസുകാരുടെ സഹിഷ്ണുതയെ ദൗര്‍ബല്യമായി കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂര്‍ സ്‌കൂള്‍ പറമ്ബത്ത് വീട്ടില്‍ ഷുഹൈബി (29)ന്റെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തിയ ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിങ്കളാഴ്ച രാത്രിയോടെയാണ് വാഗണ്‍ ആര്‍ കാറിലെത്തിയ നാലംഗ സംഘം തട്ടുകടയില്‍ ഇരുന്ന ശുഹൈബിനെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നത്. കഴിഞ്ഞ മാസം എടയന്നൂരിലുണ്ടായ സി.പി.എം – കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ റിമാന്‍ഡിലായിരുന്ന ശുഹൈബ് ഈയിടെയാണ് പുറത്തിറങ്ങിയത്. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ആക്രമണം. ആക്രമണത്തില്‍ ശുഹൈബിന്റെ സുഹൃത്തുക്കളായ
റിയാസ് (36), പള്ളിപ്പറമ്പത്ത് നൗഷാദ് (28) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.

error: Content is protected !!