കണ്ണൂരിന്‍റെ കഥാകാരന്‍ കെ.ടി ബാബുരാജ് പുരസ്ക്കാര നിറവില്‍
സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ കണ്ണൂരിന് അഭിമാന നിമിഷം .മികച്ച ബാലസാഹിത്യ കൃതിയായി തിരഞ്ഞെടുക്കപ്പെട്ടത് കെ ടി ബാബുരാജിന്‍റെ “സാമൂഹ്യപാഠം”.കുട്ടികളുടെ മനസും ,ചിന്തയും സമൂഹവും ഇടകലരുന്ന ഇതിവൃത്തമാണ് ഈ നോവല്‍ കൈകാര്യം ചെയുന്നത്.സമൂഹത്തെ ബാധിക്കുന്ന കൊള്ളരുതയ്മകളാണ് സാമൂഹ്യപാഠത്തിലൂടെ കെ.ടി ബാബുരാജ് പറഞ്ഞുവെക്കുന്നത്.ഒപ്പം കൊള്ളരുതയ്മകള്‍ക്കെതിരെയുള്ള കുട്ടികളുടെ പോരാട്ടവും നോവല്‍ വായനക്കാരില്‍ എത്തിക്കുന്നു .
“സമൂഹത്തില്‍ നിന്ന് പഠിക്കുകയും,സമൂഹത്തെ ചിലത് പഠിപ്പിക്കുകയും ചെയുന്നുണ്ട് കുട്ടികള്‍” എന്ന് കഥാകാരന്‍ തന്നെ പറയുന്നു.സ്കൂള്‍ വിട്ട് പുറത്തിറങ്ങിയ കുട്ടിക്ക് കിട്ടുന്ന മനോഹരമായ വര്‍ണ പൊതിയും,അത് ഉണ്ടാക്കുന്ന പ്രശ്നങ്ങളും,കുട്ടികളുടെ മാനസിക തലത്തില്‍ പറയുകയാണ് സമൂഹ്യപാഠത്തിലൂടെ കെ.ടിബാബുരാജ്. കരുണയുടെയും,പാരസ്പര്യത്തിന്റെയും,ദേശസ്നേഹത്തിന്റെയും,
സംഘ ബോധത്തിന്റെയും പുതിയ പാഠം, സാമൂഹ്യപാഠം വായനക്കാര്‍ക്ക് പകര്‍ന്നുനല്‍കുന്നു.
മാനുഷിക നന്മയില്‍ഊന്നിയുള്ള കഥകള്‍ വായനക്കാര്‍ക്ക് നല്‍കിയ കെ.ടി ബാബുരാജ് കണ്ണൂരിലെ വളപട്ടണതാണ് ജനിച്ചത്.കണ്ണൂര്‍ ആകാശവാണിയിലും വിവിധ പ്രാദേശിക ചാനലുകളിലും അവതാരകനായിരുന്നു.സമാന്തര വിദ്യാഭാസ സ്ഥാപനത്തില്‍ അധ്യാപകന്‍ കൂടിയായിരുന്ന കെ.ടി ഇപ്പോള്‍ പ്രൊഫഷനല്‍ ഫോട്ടോഗ്രാഫര്‍ കൂടിയാണ്.തെയ്യം പ്രമേയമാക്കി ഫോട്ടോ സ്റോറികളും ചെയ്തിടുണ്ട്.
അദൃശ്യനായ കോമാളി, തീ അണയുന്നില്ല, ബിനാമി, ഒരു ദീർഘദൂര ഓട്ടക്കാരന്റെ ജീവിതത്തിൽ നിന്നും എന്നീ കഥാ സമാഹാരങ്ങൾ, മഴ നനഞ ശലഭം, പുളിമധുരം, സാമൂഹ്യപാഠം എന്നീ കുട്ടികളുടെ നോവൽ ,ജീവിതത്തോടു ചേർത്ത് വെച്ച കാര്യങ്ങൾ എന്ന അനുഭങ്ങളുടെയും ഓർമ്മകളുടെയും സമാഹാരം എന്നിവയാണ് കെ ടി യു ടെ രചനകൾ
ഇതിനകം തന്നെ നിരവധി അഗീകാരങ്ങള്‍ കെ.ടി ബാബുരാജിനെ തേടി എത്തി.ഇപ്പോള്‍ അക്കാദമി പുരസ്ക്കാരം ലഭിച്ച സാമൂഹ്യപാഠം എന്ന കൃതി പി ടി ഭാസ്കരപണിക്കര്‍ അവാര്‍ഡ് ,ഭീമ രജത ജൂബിലി പുരസ്ക്കാരം എന്നിവ നേടി.അബുദാബി ശക്തി അവാര്‍ഡും കെ.ടി ബാബുരാജിന് ലഭിച്ചിട്ടുണ്ട്.
കഥ വഴികളില്‍ നന്മയുടെ പക്ഷം ചേര്‍ന്ന് സഞ്ചരിക്കുന്ന കെ ടി മൂന്ന്പുതിയ പുസ്തകങ്ങളുടെ രചനയുടെ തിരക്കിലാണ്.”മായാജീവിതം” എന്ന കഥാസമാഹാരം,”ഓട്ട കീശയുള്ള ട്രൌസര്‍” എന്ന ഓര്‍മകളുടെ സമാഹാരം എന്നിവയ്ക്കൊപ്പം “മഴ നനഞ്ഞ ശലഭം” എന്നകുട്ടികളുടെ നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം എന്നിവയാണ് പുതിയ പുസ്തകങ്ങള്‍.”അമ്മു ആന്റ് ബട്ടര്‍ഫ്ലൈ” എന്ന പേരില്‍ പുറത്തിറങ്ങുന്ന കൃതിക്ക് ഇംഗ്ലീഷ് ഭാഷ്യം നല്‍കുന്നത് പ്രശസ്ത വിവര്‍ത്തകന്‍ ഡോ:സന്തോഷ് അലക്സ് ആണ്.ഒപ്പം കെ.ടി കഥ,തിരകഥ, സംവിധാനം,ചായാഗ്രഹണം എന്നിവ നിര്‍വഹിച്ച “നിര്‍ഭയ” എന്ന ഹ്രസ്വ ചിത്രവും അടുത്ത്തന്നെ പ്രദര്‍ശനത്തിനെത്തുകയാണ്.