ശുഹൈബ് വധം; പ്രതികള്‍ക്ക് യുഎപിഎ ചുമത്തണമെന്ന് രമേശ്‌ ചെന്നിത്തല

ശുഹൈബ് വധത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ്‌ സതീശന്‍ പാച്ചേനി നടത്തുന്ന സത്യഗ്രഹ പന്തല്‍ സന്ദര്‍ശിച്ച ശേഷം സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ശുഹൈബ് വധക്കേസില്‍ പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തണമെന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞത്. സി പി എം ഡമ്മി പ്രതികളെ ഹാജരാക്കുന്നത് വരെ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യില്ല. മുഖ്യമന്ത്രിയുടെ മനസ്സ് മരവിച്ചത് കൊണ്ടാണ് കൊലപാതകത്തില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തുക പോലും ചെയ്യാതിരുന്നത്.

ശുഹൈബിന്റെ കൊലപാതകം ഒഴിവാക്കാന്‍ പോലീസിനു സാധിക്കുമായിരുന്നുവെന്നും വധാഭീഷണി ഉണ്ടെന്ന ശുഹൈബിന്റെ പരാതിയില്‍ യാതൊരു വിധ ഇടപെടലും പോലീസ് നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

error: Content is protected !!