ചെങ്ങളായിലെ ആട് മോഷണക്കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ശ്രീകണ്ഠപുരം: വീട്ടിൽ നിന്നും ആടുകളെ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയി വില്പന നടത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ചെങ്ങളായി ചേരേമൂലയിലെ ചെറുകുന്നോൻ്റകത്ത് ഷെഫീക്ക് (30) ,ചെങ്ങളായി അരിമ്പ്രയിലെ നടുക്കുന്നുമ്മൽ പുതിയപുരയിൽ സിയാദ് (28) ചെങ്ങളായി കൊവ്വപ്പുറത്തെ റഷീദ് (36) എന്നിവരെയാണ് ശ്രീകണ്ഠപുരം എസ് ഐ ഇ .നാരായണൻ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മൂന്നിന് രാത്രി ചെങ്ങളായി ചേരേ മൂലയിലെ തൈവളപ്പിൽ
ഇബ്രാഹിമിൻ്റെ ഊടമസ്ഥതയിലുള്ള നാല് ആടുകളെ മോഷ്ടിച്ച് സ്വിഫ്റ്റ് കാറിലും ഓട്ടോറിക്ഷയിലും കടത്തി കണ്ണൂർ സിറ്റി നീർച്ചാലിൽ എത്തിച്ച് വില്പന നടത്തിയെന്നാണ് കേസ്.പൊലീസ് നടത്തിയ സമർത്ഥമായ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.കേസിലെ ഒന്നാം പ്രതി ചെങ്ങളായിലെ സഹദാസ് ഒളിവിലാണുള്ളത്. കേസിലുൾപ്പെട്ട സിയാദിൻ്റെ കെ എൽ 59 E 3509 ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു. വില്പന നടത്തിയ ആടുകളെയും കണ്ടെത്തി .സ്വിഫ്റ്റ് കാർ കണ്ടെത്താനുണ്ട്. സീനിയർ സി പി ഒ കുഞ്ഞിനാരായണൻ, സി പി ഒ നൗഷാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. സ്റ്റേഷൻ എസ് എച്ച് ഒ വി വി .ലതീഷ് പ്രതികളെ വിശദമായി ചോദ്യം ചെയ്തു.കോടതി പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

error: Content is protected !!