സെക്രട്ടേറിയേറ്റിന് മുന്നില്‍ സംഘര്‍ഷം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ്‌ നടത്തിയ മാർച്ചിൽ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു.

യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ വധം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ പ്രകടനമാണ് അക്രമാസക്തമായത്.

പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയാണ് ഇപ്പോള്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്കും കല്ലെറിഞ്ഞു. കണ്ണീര്‍വാതകം അടക്കമുള്ളവ പോലീസ് പ്രയോഗിക്കുന്നുണ്ട്.

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷും നിരാഹാമിരിക്കുന്ന പന്തലിന് സമീപത്ത് സംഘടിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമണം അഴിച്ചുവിടുന്നത്.

error: Content is protected !!