മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളപ്പള്ളിക്കെതിരെ ഹൈക്കോടതി

കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്ക് എതിരെ ഹൈക്കോടതി. അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ കേസ് റദ്ദാക്കുന്നത് എങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചു.

വെള്ളാപ്പള്ളി രേഖകൾ ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ലെങ്കിൽ എന്തുകൊണ്ട് വിജിലൻസിന് റെയ്ഡ് നടത്തി കണ്ടെടുത്തുകൂടായെന്നും ഹൈക്കോടതിയുടെ വാക്കാൽ പരാമർശം.

വെള്ളാപ്പള്ളിക്കെതിരായ കേസ് റദ്ദാക്കരുതെന്നു സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെ തെളിവുണ്ട്. മാനദണ്ഡങ്ങൾ മറികടന്നാണ് എസിഎന്‍ഡിപിയെ മൈക്രോഫിനാൻസില്‍ ഉൾപ്പെടുത്തിയത് എന്നും വിജിലൻസ് ഹൈക്കോടതിയില്‍

കെഎസ്എഫ്ഡിസിയിൽ നിന്നും മാനദനങ്ങൾ മറികടന്നു മൈക്രോ ഫിനാൻസ് നായി ലോൺ തരപ്പെടുത്തിയെന്ന വിഎസിന്‍റെ പരാതിയിൽ രജിസ്ട്രര്‍ ചെയ്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് വെള്ളാപ്പള്ളി ഉൾപ്പടെയുള്ള 4 പ്രതികൾ ഹൈ കോടതിയെ സമീപിച്ചത്. കേസ് നാളെ വീണ്ടും പരിഗണിക്കും.

error: Content is protected !!