കുരീപ്പുഴ ശ്രീകുമാറിനെ പരിഹസിച്ച് കുമ്മനം

അക്രമിച്ചിട്ടും മതിയാവാതെ സംഘപരിവാര്‍ കുരീപ്പുഴക്കെതിരെ പരിഹാസവുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. കെ.സുരേന്ദ്രന് പിന്നാലെ കുരീപ്പുഴ ശ്രീകുമാറിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആളുകള്‍ ചോദ്യം ചോദിച്ചപ്പോള്‍ ഉത്തരം പറയാതിരുന്ന കുരീപ്പുഴക്കാണ് ശരിക്കും അസഹിഷ്ണുതയെന്ന് കുമ്മനം പരിഹസിച്ചു. കുരീപ്പുഴ ശ്രീകുമാറിന് നേരെ നടന്ന കൈയേറ്റ ശ്രമത്തില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നും കുമ്മനം പറഞ്ഞു.

കൊല്ലം അഞ്ചലില്‍ കുരീപ്പുഴയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൈയേറ്റ ശ്രമത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിക്കുകയും ചെയ്തു. പ്രശസ്തനാകാനും പുസ്തകങ്ങള്‍ വിറ്റുപോകാനും വേണ്ടി ആര്‍.എസ്.എസ് ആക്രമണ ഭീഷണിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള കുരീപ്പുഴയുടെ ശ്രമത്തിന്റെ ഭാഗമാണിതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ കുരീപ്പുഴയെ അധിക്ഷേപിച്ചതിന് പിന്നാലെയാണ് കുമ്മനവും രംഗത്തെത്തിയിരിക്കുന്നത്.

error: Content is protected !!