18600 റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കതിരെ അഴിമതി കേസ്

മൂന്നു വര്‍ഷത്തിനിടെ 18600 റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കതിരെ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ആഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരമാണ് ഈ വിവരം ലഭ്യമായത്. 2015 – 2017 കാലഘട്ടത്തില്‍ വടക്കന്‍ റെയില്‍വേയിലെ 6121 ഉദ്യോഗസ്ഥരാണ് അഴിമതി കേസുകളില്‍പ്പെട്ടത്. അതേസമയം ദക്ഷിണ റെയില്‍വേയിലെ 1,955 ഉദ്യോഗസ്ഥര്‍ക്കതെരിയാണ് അഴിമതിക്ക് കേസെടുത്തത്.

അഴിമതി നടത്തിയ ഉദ്യോഗസ്ഥരില്‍ ബഹുഭൂരിപക്ഷവും പിടിയിലായത് സര്‍വീസിന്റെ അവസാന മാസങ്ങളിലാണ്. ഈ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ തടഞ്ഞുവച്ചിരിക്കുകയാണ്. പൊതുജനങ്ങളെ സഹായിക്കാന്‍ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ തീരുമാനിച്ചാല്‍പ്പോലും നടപടിക്രമങ്ങള്‍ ലംഘിക്കാതെ ചെയ്യുന്നതിന് പ്രയാസകരമാണെന്ന് ദക്ഷിണ റെയില്‍വേയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കോണ്‍ട്രാക്ടര്‍മാരുടെ പണം തട്ടിയതിന്റെ പേരിലും പല റെയില്‍വേ ഉദ്യോഗസ്ഥരുടെ പേരിലും അന്വേഷണം നടക്കുന്നുണ്ട്. ഗ്രൂപ്പ് ‘എ’ കാറ്റഗറിയില്‍ വരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതികള്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷനുമായി ആലോചിച്ചായിരിക്കും അന്വേഷിക്കുക

error: Content is protected !!