കരടിയുടെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

ചെന്നൈ വാല്‍പ്പാറയില്‍ വീണ്ടും വന്യജീവി ആക്രമണം. കരടി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കാട്ടില്‍ വിറകു ശേഖരിക്കാന്‍ പോയ എസ്റ്റേറ്റ് തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. നാലുവയസുകാരനെ പുലി കൊന്നത് ഒരാഴ്ച മുന്‍പായിരുന്നു.

തമിഴ്നാട്ടുകാരനായ സുസൈ (55)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ വിറകു ശേഖരിക്കാന്‍ കാട്ടിലേക്ക് പോയ സുസൈ സന്ധ്യയായിട്ടും തിരിച്ചുവരാഞ്ഞതിനേത്തുടർന്ന് ഗ്രാമവാസികള്‍ തെരഞ്ഞ് പോയി. തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

നാലു വയസുകാരനെ കൊലപ്പെടുത്തിയ പുലിയെ ഇനിയും പിടികൂടാനായിട്ടില്ല. കൂട് സ്ഥാപിച്ചെങ്കിലും പുലി ഇതിന് സമീപത്ത് എത്തിയില്ല. പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.

error: Content is protected !!