ട്രെ​യി​നി​നു മു​ന്നി​ൽ​നി​ന്നു സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു.

ഓ​ടു​ന്ന ട്രെ​യി​നി​നു മു​ന്നി​ൽ​നി​ന്നു സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അ​തേ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. കോ​ൽ​ക്ക​ത്ത​യി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ട​മെ​ന്ന് റെ​യി​ൽ​വേ പോ​ലീ​സ് അ​റി​യി​ച്ചു.

നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ ഡും​ഡു​മി​നും ബെ​ൽ​ഗാ​രി​യ​യ്ക്കും ഇ​ട​യ്ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പാ​ള​ത്തി​ൽ​നി​ന്നു സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ ലോ​ക്ക​ൽ ട്രെ​യി​ൻ ത​ട്ടു​ക​യാ​യി​രു​ന്നു. ര​ണ്ടു കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ഒ​രു വി​ദ്യാ​ർ​ഥി​ക്കു പ​രി​ക്കേ​റ്റു. ഇ​യാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ബെ​ൽ​ഗാ​രി​യ​യി​ലെ ഭാ​യ്ര​ബ് ഗാം​ഗു​ലി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​രി​ച്ച കു​ട്ടി​ക​ൾ. മ​രി​ച്ച കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന​യ​ച്ചു.

error: Content is protected !!