കണ്ണൂര്‍ പെരിങ്ങോം മടക്കാംപൊയിലിൽ വന്‍ വെടി മരുന്ന് ശേഖരം പിടികൂടി

കണ്ണൂര്‍ പെരിങ്ങോം മടക്കാംപൊയിലിൽ നിന്നുമാണ് 25 ബോക്സ് വെടിമരുന്ന് പിടികൂടിയത്.ക്വാറി നടത്തിപ്പുകാരന്‍ മധുമന്ദിരത്തിൽ വസുന്ദരന്റെ വീട്ടിൽ നിന്നാണ് വെടി മരുന്ന് ശേഖരം പോലീസ് പിടിച്ചെടുത്തത്‌.മടക്കാംപൊയില്‍ സ്വദേശി ഗോവിന്ദന്‍റെ ഉടമസ്ഥതയില്ലുള്ള ക്വാറിയിലും ,വസുന്ദരന്റെ വീട്ടിലും തളിപറമ്പ് ഡി.വൈ.എസ് .പി വേണുഗോപാലിന്‍റെ നേത്രുത്വത്തില്‍ ഒരേ സമയംമാണ് പോലീസ് റെയ്ഡ് നടത്തിയത്.വീട്ടില്‍ വന്‍തോതില്‍ വെടിമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്.

4500 ജലാറ്റിന്‍ സ്റ്റിക്ക് ,500 ഡിറ്റനേറ്റര്‍,ഫ്യൂസ് വയറുകള്‍ എന്നിവ പിടിച്ചെടുത്തു.മധുമന്ദിരത്തിൽ വസുന്ദരൻ, സഹോദരന്റെ മക്കളായ സുജിത്ത് ,സുധീഷ് തൊഴിലാളി സുനിൽ എന്നിവരെ അറസ്റ്റ് ചെയ്തു.

error: Content is protected !!