കെ.പി. എസ്. ടി.എ സംസ്ഥാന സമ്മേളനത്തിന് കണ്ണൂരിൽ ഉജ്വല തുടക്കം

കെ.പി. എസ്. ടി.എ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി തലശ്ശേരിയിൽ നിന്നും തുടങ്ങിയ പതാക ജാഥയും പയ്യന്നൂരിൽ നിന്നും തുടങ്ങിയ കൊടിമര ജാഥയും കണ്ണൂർ കാൽ ടെക്സ് ജംങ്ങ്ഷനിൽ സംഗമിച്ചു .തുടർന്ന് നൂറ് കണക്കിന് അധ്യാപകരുടെ നേതൃത്വത്തിൽ ഇരു ജാഥകളും സ്റ്റേഡിയം കോർണറിൽ എത്തി ച്ചേർന്നു.
പയ്യന്നരിൽ നിന്നും തുടങ്ങിയ കൊടിമര ജാഥയ്ക്ക് പിലാത്തറ, പഴയങ്ങാടി, പരിയാരം, തളിപ്പറമ്പ് , ധർമശാല, പുതിയ തെരു തുടങ്ങിയ കേന്ദ്രങ്ങളിൽ സ്വീകരണമുണ്ടായി. സംഘടനയുടെ സംസ്ഥാന വൈ: പ്രസി കെ.സി. രാജൻ നയിച്ച കൊടിമര ജാഥ സംസ്ഥാന സെംട്ടറി ടി.എസ്. സലീം ഉദ്ഘാടനം ചെയ്തു.സംസ്ഥാന-ജില്ലാ നേതാക്കളായ എൻ.തമ്പാൻ, വി.ദാമോദരൻ, മുഹമ്മദ് കുഞ്ഞി, പറമ്പാട്ട് സുധാകരൻ, കെ.സരോജിനി, തുടങ്ങിയവർ കൊടിമര ജാഥയ്ക്ക് നേതൃത്വം നൽകി
.
സംസ്ഥാന ഉപാധ്യക്ഷ ഗീത കൊമ്മേരിയാണ് പതാക ജാഥ നയിച്ചത്. കെ. രേമേശൻ, കെ. നന്ദ ഗോപൻ, കെ.സുനിൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.സ്റ്റേഡിയം കോർണറിൽ നിന്നും പുറപ്പെട്ട വിളംബര ജാഥയ്ക്ക് നൂറ് കണക്കിന് അധ്യാപിക അധ്യാപകർ പങ്കെടുത്തു. നഗരം വിളംബര ജാഥ കണ്ണൂർ സാധു കല്യാണ മണ്ഡ പത്തിൽ സമാപിച്ചു.

സംസ്ഥാന പ്രസിഡണ്ട് പി. ഹരി ഗോവിന്ദൻ , ജനാൽ സെക്രട്ടറി ടി.എസ്. സലീം, അഖിലേന്ത്യാ അധ്യപക സംഘടനാ ജനറൽ സെക്രട്ടറി രംഗരാജൻ, ഗീത കൊമ്മേരി, കെ.സി. രാജൻ, കെ.രമേശൻ തുടങ്ങി സംസ്ഥാന – ജില്ലാ നേതാക്കൾ ജാഥയ്ക്ക് നേതൃത്വം നൽകി.നാളെ രാവിലെ 10 മണി ക്ക് കണ്ണൂർ സാധു കല്ലാണ മണ്ഡപത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിന്‍റെ ഭാഗമായി സ്റ്റേഡിയം കോർണറിൽ നടന്ന അധ്യാപികമാരുടെ മെഗാ തിരുവാതിര ആവേശമായി
ദീർഘകാലം ചോക്ക് പിടിക്കുകയും വിദ്യാർത്ഥികളെ കലാ മാമാങ്കത്തിന് ഒരുക്കുകയും ചെയ്യുന്ന നൂറ് കണക്കിന് അധ്യാപികമാർ നടത്തിയ മെഗാ തിരുമാതിര കണ്ണുരിന് വ്യത്യസ്ഥ അനുഭവമായി.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുന്നറിലധികം അധ്യാപിക മാർ തിരുവാതിര കൊഴുപ്പിച്ചു.പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി മേഖലകളിലെ തിരഞ്ഞെടുത്ത അധ്യാപികമാരാണ് ചുവട് വെച്ചത്.കുടുംബിനികളായ അധ്യാപികമാർ ഗുരുക്കന്മാർക്കുള്ള സമർപ്പണമായാണ് ആചാര നിഷ്ഠയോടെ തിരുവാതിരയിൽ അണി ചേർന്നത്

error: Content is protected !!