വീട്ടമ്മയുടെ മൃതദേഹം കുളിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ

പയ്യന്നൂർ: വീട്ടമ്മയുടെ മൃതദേഹം വീട്ടിലെ കുളിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കരിവെള്ളൂർ കൊഴുമ്മലിലെ ഭാസ്കരന്റെ ഭാര്യ കുഞ്ഞിപുരയിൽ ഭാർഗവി ( 62 ) യാണ് മരിച്ചത്. ഇന്ന് പുലർച്ചെ വീട്ടുകാർ ഉണർന്നപ്പോൾ ഭാർഗവി യെ കാണാനില്ലായിരുന്നു. അന്വേഷിക്കുന്നതിനിടയിലാണ് വീട്ടിനകത്തെ കുളിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാണെന്ന് സംശയിക്കുന്നു. വിവരമറിഞ്ഞ് പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരേതനായ കുഞ്ഞിക്കണ്ണൻ – കുഞ്ഞാതി ദമ്പതികളുടെ മകളാണ്.നോബിൻ, നോഷി എന്നിവർ മക്കളും ഷമൽ, സുബിന എന്നിവർ മരുമക്കളുമാണ്. നാരായണൻ, ജനാർദ്ദനൻ, സുരേന്ദ്രൻ, പരേതനായ മുരളീധരൻ എന്നിവർ സഹോദരങ്ങളാണ്.

You may have missed

error: Content is protected !!