പാറ്റൂര്‍ ഭൂമിയിടപാട് കേസ്; ഉമ്മന്‍ ചാണ്ടി കുറ്റവിമുക്തന്‍

പാറ്റൂര്‍ ഭൂമിയിടപാട് കേസ് ഹൈക്കോടതി റദ്ദാക്കി. മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. പാറ്റൂര്‍ ഭൂമിക്കേസില്‍ ലോകായുക്ത മുമ്പാകെ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നല്‍കിയ റിപ്പോര്‍ട്ട് ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയാണെന്ന് മുന്‍പ് കോടതി വിമര്‍ശിച്ചിരുന്നു. എഫ് ഐആറും വിജിലന്‍സ് അന്വേഷണവും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേസില്‍ പ്രതി പട്ടികയിലുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി അടക്കം അഞ്ചു പ്രതികളെയും കുറ്റവിമുക്തരാക്കിയാണ് കോടതി ഉത്തരവ്.

പാറ്റൂരില്‍ സ്വകാര്യ ബില്‍ഡറെ സഹായിക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചതിലൂടെ 12.75 സെന്റ് സര്‍ക്കാര്‍ ഭൂമി നഷ്ടമായെന്നാണ് കേസ്. ഈ കേസിലുള്‍പ്പെട്ട ഭൂമിയുടെ സെറ്റില്‍മെന്റ് രജിസ്റ്ററില്‍ ക്രമക്കേട് കണ്ടെത്തിയതായി ജേക്കബ് തോമസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

error: Content is protected !!