ബിനോയ്‌ കേസ് പാര്‍ട്ടിക്ക് തീരാ കളങ്കമെന്ന് ബംഗാള്‍ ഘടകം

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളുമായി ബന്ധപ്പെട്ടുയര്‍ന്ന കേസ് പാര്‍ട്ടിയ്ക്ക് ക്ഷീണമുണ്ടാക്കിയതായി ബംഗാള്‍ ഘടകം. ഈ കേസ് പാര്‍ട്ടിക്ക് തീരാ കളങ്കമുണ്ടാക്കിയെന്നും കേസില്‍ യെച്ചൂരിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നവെന്നും ബംഗാള്‍ ഘടകത്തിന്റെ ആരോപണം. അതിനാല്‍ തന്നെ വിഷയത്തില്‍ സിപിഐഎം പോളിറ്റ് ബ്യൂറോ പ്രസ്താവന ഇറക്കണമെന്നും ബംഗാള്‍ ഘടകം ആവശ്യപ്പെട്ടു.

ചൊവ്വ ബുധന്‍ ദിവസങ്ങളിലായി ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് കേരളത്തിലെ സംസ്ഥാന സെക്രട്ടറി കോടയേരി ബാലകൃഷ്ണന്റെ മക്കളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയായത്. മുതിര്‍ന്ന അംഗങ്ങളായ മാനവ് മുഖര്‍ജിയും മൊയ്നുല്‍ ഹസ്സന്‍ എന്നിവരുമാണ് വിഷയം ഉന്നയിച്ചത്.

ബിനോയ് കോടിയെരിക്കെതിരെ 13 കോടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിഷയം പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ തീരാകളങ്കമായിരിക്കുകയാണ്. സംസ്ഥാന സെക്രട്ടറിയുടെ മകന്‍ തന്നെ ഇത്തരം ആരോപണത്തില്‍ ഉള്‍പ്പെട്ടത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടിയാണ്. ഇക്കാര്യത്തില്‍ അതു കൊണ്ട് തന്നെ പോളിറ്റ് ബ്യൂറോ പ്രസ്താവന ഇറക്കണമെന്നും പാര്‍ട്ടിയുടെ നിലപാടറിയിക്കണമെന്നും ബംഗാളിലെ മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങള്‍ സംസ്ഥാനകമ്മറ്റി യോഗത്തില്‍ ഉന്നയിച്ചു.

error: Content is protected !!