പഴയ ഇന്ത്യയെ തിരിച്ചു തരൂ; പി ചിദംബരം

ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരന്റെ രക്തം ഊറ്റുകയാണ്. ഇത് അവസാനിപ്പിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ആവശ്യപ്പെട്ടു.

വന്‍ തോതില്‍ ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്ര വിപണിയില്‍ കുറയുകയാണ്. പക്ഷേ ഇവിടെ കേന്ദ്ര സര്‍ക്കാര്‍ ദിനംപ്രതി ഇന്ധനവില വര്‍ധിപ്പിക്കുന്നു. അന്താരാഷ്ട്ര വിപണിയല്‍ ബാരലിന് 140 ഡോളറില്‍ നിന്നും 40 ഡോളറിലേക്ക് എത്തിയ അവസരത്തിലും ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്രം നടപടി സ്വീകരിച്ചില്ല.

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 ല്‍ പുതിയ ഇന്ത്യയെ സൃഷ്ടിക്കുമെന്നാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. പഴയ ഇന്ത്യക്ക് ഇതിലും പുരോഗതി സാമ്പത്തിക മേഖലയിലുണ്ടായിരുന്നു. അതു കൊണ്ട് മോദി പഴയ ഇന്ത്യയെ തിരികെ തന്നാല്‍ മതിയെന്നും ചിദംബരം പരിഹസിച്ചു.

error: Content is protected !!