രാജ്യത്തെ കൊള്ളയടിച്ചവരിൽ നിന്ന് അത് തിരിച്ചു പിടിക്കും : മോദി

രാജ്യത്തെ കൊള്ളയടിച്ചവരിൽ നിന്ന് അത് തിരിച്ചു പിടിക്കുമെന്ന് പ്രധാനമന്ത്രി. ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം യുപിഎ സർക്കാരിന് മാത്രമെന്ന് മോദി ആരോപിച്ചു. കിട്ടാക്കടമായി മാറിയ ഒറ്റ വായ്പ പോലും ഈ സർക്കാർ നല്‍കിയില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി

കോൺഗ്രസ് 70 കൊല്ലം ഒരു കുടുംബത്തിനെ വാഴ്ത്തി സമയം കളഞ്ഞു എന്നും കോൺഗ്രസിന് ജനാധിപത്യത്തെക്കുറിച്ച‌ സംസാരിക്കാൻ എന്തവകാശമെന്നും പ്രധാനമന്ത്രി ചോദിച്ചു. കേരളത്തിലുൾപ്പടെ സർക്കാരുകളെ പിരിച്ചുവിട്ട പാർട്ടിയാണ് കോൺഗ്രസ് എന്ന് മോദി ആരോപിച്ചു. രാജീവ് ഗാന്ധി ആന്ധ്രയിലെ ഒരു ദളിത് മുഖ്യമന്ത്രിയെ അപമാനിച്ച ചരിത്രം ഓർക്കണമെന്ന് മോദി സഭയില്‍ പറഞ്ഞു.

error: Content is protected !!