കൊടിയിൽ പിണറായി: വ്യക്തിയല്ല പ്രസ്ഥാനമാണ് വലുതെന്ന് പിണറായി
സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ പിണറായി വിജയന്റെ ചിത്രം ആലേഖനം ചെയ്യ്ത കൊടി പ്രദർശിപ്പിച്ച പ്രവർത്തകനെയാണ് പിണറായി തിരുത്തിയത്. തന്റെ ചിത്രം ആലേഖനം ചെയ്ത കൊടി പ്രദര്‍ശിപ്പിച്ചത് ശരിയായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അയാളോട് എനിക്ക് പറയാനുള്ളത് ഈ പ്രവണത ശരിയില്ല എന്നാണ്. പ്രവര്‍ത്തകര്‍ ആരും ഇത്തരം പ്രവണതകളില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും പിണറായി പറഞ്ഞു.പ്രസംഗം ആരംഭിച്ച വേളയിലാണ് പിണറായി പ്രവര്‍ത്തകര്‍ക്ക് ഈ ഉപദേശം നല്‍കിയത്. എന്നാല്‍ പിണറായിയുടെ പ്രസംഗത്തെ ഹര്‍ഷാരവത്തോടെയാണ് അണികള്‍ സ്വീകരിച്ചത്.
നേരെത്ത വ്യക്തിപൂജ വിവാദത്തില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പാര്‍ട്ടി വിമര്‍ശിച്ചിരുന്നു. പി.ജയരാജന്‍ സ്വയം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് സംസ്ഥാന സമിതി പോലും വിമര്‍ശിച്ചത്. ഈ സാഹചര്യത്തില്‍ തന്റെ ചിത്രം ആലേഖനം ചെയ്ത പ്രവര്‍ത്തകനെ പരസ്യമായി ശകാരിച്ച പിണറായിയുടെ നിലപാട് ശ്രദ്ധേയമാക്കുന്നത്.