നരേന്ദ്ര മോദി സുഹൃത്ത് :യുഎഇ

പ്രധാനമന്ത്രി നരേന്ദ്ര മോദി സുഹൃത്താണെന്നു യുഎഇ കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. പ്രധാനമന്ത്രിയെ സുഹൃത്തെന്നു വിശേഷിപ്പിക്കുന്നതിനൊപ്പം അബുദാബി അദ്ദേഹത്തിന്റെ രണ്ടാം വീടാണെന്നും കിരീടാവകാശി വ്യക്തമാക്കിയെന്നു മാധ്യമപ്രവർത്തകരോടു സംസാരിക്കവെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കി.

‘യുഎഇയെ കെട്ടിപ്പെടുക്കുന്നതിൽ ഇന്ത്യക്കാർ വഹിച്ച നിർണായക പങ്കിനെക്കുറിച്ച് ഒന്നിലധികം തവണ കിരീടാവകാശി സംസാരിച്ചു. ഈ പങ്കിനെക്കുറിച്ചു യുഎഇയിലെ ഓരോ പൗരനും ഇന്ത്യക്കാരെ അഭിനന്ദിക്കും. ഇന്ത്യൻ സമൂഹത്തെ വിശ്വസിക്കാം’ ഗോഖല പറഞ്ഞു. ഇന്ത്യയുടെ കഠിനാധ്വാനവും വിശ്വാസയോഗ്യമായ പ്രവർത്തനവും കിരീടാവകാശി എടുത്തുപറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അബുദാബിയിൽ ലഭിച്ച സ്വീകരണം ഏറ്റവും ആദരവേറിയതാണ്. കിരീടാവകാശിയും രാജകുടുംബത്തിലെ പ്രമുഖരും വിമാനത്താവളത്തിൽ മോദിയെ സ്വീകരിക്കാനെത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ അഞ്ച് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.

error: Content is protected !!