കേരളത്തിലേത് നാടോടി മന്ത്രിസഭ : എം എം ഹസ്സൻ

മന്ത്രിസഭാ യോഗത്തിന് മന്ത്രിമാർ എത്താത്തത് ലജ്ജാകരമെന്നു എം എം ഹസ്സൻ. ഇത്തരം മന്ത്രിമാർക്ക് ഡയസ്‌നോൺ ഏർപ്പെടുത്തണമെന്നും എം എം ഹസ്സൻ. ഇപ്പോഴുള്ളത് നാടോടി മന്ത്രിസഭയാണെന്നും പാർട്ടി സമ്മേളനങ്ങൾക്കും ഉദ്ഘാടനങ്ങൾക്കുമായി ഓടി നടക്കുകയാണ് മന്ത്രിമാരെന്നും എം എം ഹസന്‍ ആരോപിച്ചു. മന്ത്രിമാർക്ക് ശമ്പളം കൊടുക്കുന്നത് ഭരിക്കാനാണെന്നും എം എം ഹസന്‍ ചൂണ്ടിക്കാണിച്ചു. വീക്ഷണം 42ാം ജൻമദിനാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം എം ഹസന്‍.

error: Content is protected !!