അങ്കമാലിയിൽ കൂട്ട കൊലപാതകം
അങ്കമാലിയില്‍ കൂട്ടക്കൊലപാതകം. ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. അങ്കമാലി മുക്കന്നൂരിലാണ് സംഭവം. എരപ്പ് സ്വദേശി ശിവന്‍, ഭാര്യ വത്സ, മകള്‍ സ്മിത എന്നിവരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.
കുടുംബ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ട ശിവന്റെ സഹോദരന്‍ ബാബവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.