ആര്‍.എസ് .എസ് മാപ്പ് പറയണമെന്ന് പിണറായി

ഇന്ത്യൻ സൈന്യം ആറോ ഏഴോ മാസങ്ങൾക്കൊണ്ടു ചെയ്യുന്ന കാര്യം വെറും മൂന്നുദിവസത്തിനുള്ളിൽ ആർഎസ്എസ് ചെയ്യും എന്ന മോഹൻ ഭാഗവത്തിന്‍റെ പ്രസ്താവയെയാണ് പിണറായി വിമര്‍ശിച്ചത്.ഈ പ്രസ്താവന രാജ്യദ്രോഹപരമാണെന്നും പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ ഫേസ് ബുക്ക്‌ പോസ്റ്റില്‍ വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടനയോടോ ഭരണഘടനാ സ്ഥാപനങ്ങളോടോ ആദരവില്ലാത്ത സംഘമാണ് ആർഎസ്എസ് എന്ന് ആവർത്തിച്ചു തെളിയിക്കുന്നതാണ് പ്രസ്താവനയെന്നും പിണറായി പറയുന്നു.

സമാന്തര സൈന്യം രൂപീകരിച്ച് രാജ്യത്തിന്‍റെ ഐക്യം തകർത്തുതരിപ്പമണമാക്കി അരാജകത്വം സൃഷ്ടിക്കാനുള്ള ആർഎസ്എസിന്‍റെ നിഗൂഢ ലക്ഷ്യമാണ് ഇതിലൂടെ പുറത്തുചാടുന്നത് എന്നും പിണറായി വിജയന്‍ തന്‍റെ ഫേസ്ബുക്കിലൂടെ കുറിച്ചു

error: Content is protected !!