എംജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനം കേരളാ ഹൈക്കോടതി റദ്ദാക്കി

മഹാത്മാഗാന്ധി വൈസ് ചാന്‍സിലര്‍ നിയമനം കേരളാ ഹൈക്കോടതി റദ്ദാക്കി. ബാബു സെബാസ്റ്റിയന്റെ നിയമനമാണ് ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയത്. ബാബു സെബാസ്റ്റ്യന്‍ വി സി പദവിയിലിരിക്കാന്‍ യോഗ്യതയില്ലാത്ത ആളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ വിധി. വി സിയെ നിയമിക്കാനായി സെലക്ഷന്‍ കമ്മിറ്റിയെ നിയോഗിച്ചതിലും അപാകതയുണ്ടായെന്ന് കോടതി വ്യക്തമാക്കി.

വൈസ് ചാന്‍സിലര്‍ പദവിയിലെത്തുന്നയാള്‍ 10 വര്‍ഷം യുജിസി പ്രൊഫസര്‍ ആയിരിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇദ്ദേഹത്തിന്‍റെ നിയമനത്തില്‍ ഈ ചട്ടം പാലിച്ചിട്ടില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

അതേസമയം, തന്റെ യോഗ്യതയില്‍ സംശയമില്ലെന്ന് ബാബു സെബാസ്റ്റ്യന്‍ വ്യക്തമാക്കി. ഹൈക്കോടതി വിധിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മതിയായ യോഗ്യതയുള്ളയാളാണ് താന്‍. അത് പരിഗണിച്ചാണ് സര്‍വകലാശാല സെലക്ട് കമ്മിറ്റി വിസി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതെന്നും അദ്ദേഹം പ്രതികരിച്ചു.

error: Content is protected !!