സ്വകാര്യ ബസ് സമരം നേരിടാന്‍ സര്‍ക്കാര്‍ കടുത്ത നടപടികള്‍ ആരംഭിച്ചു

നാല് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം നേരിടാന്‍ സര്‍ക്കാര്‍ കടുത്ത നടപടികള്‍ ആരംഭിച്ചു. സ്വകാര്യബസ് ഉടമകള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം. പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണും. ഗതാഗത കമ്മീഷണര്‍ ആര്‍.ടി.ഒമാര്‍ക്ക് നോട്ടീസ് നല്‍കി.

ഇതിനിടെ ബസ് സമരത്തിനെതിരെ ഹൈകോടതിയില്‍ ഹരജിയും എത്തി. എസ്മ നിയമം പ്രയോഗിച്ച് സമരം നടത്തുന്ന ബസുകള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹരജിയാണ് കോടതിയില്‍ നല്‍കിയിട്ടുള്ളത്.

ജനങ്ങളെ ദുരിതത്തിലാക്കുന്ന സമരം നിയമവിരുദ്ധമാണ്. മോട്ടോര്‍ വാഹന നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. പൊതുതാല്‍പര്യ ഹരജി ഉച്ചക്ക് 1.45ന് ഹൈകോടതി പരിഗണിക്കും.

error: Content is protected !!