മലബാർ സിമൻറ്സ് അഴിമതി കേസിൽ അട്ടിമറി

മലബാർ സിമൻറ്സ് അഴിമതി കേസിലും അട്ടിമറി. റിവേഴ്സ് എയർ ബാഗ് ക്രമക്കേട് കേസിൽ പ്രോസിക്യൂഷൻ അനുമതി കിട്ടി രണ്ടുമാസം കഴിഞ്ഞിട്ടും വിജിലൻസ് കുറ്റപത്രം കോടതിയിൽ സമർ‍പ്പിച്ചില്ല. സിപിഎം നേതാവ് പി.ഉണ്ണിയടക്കം പ്രതിയായ കേസാണിത്.മലബാർ സിമൻറിലെ മലനീകരണ നിയന്ത്രണ സംവിധാനത്തിനായി റിവേഴ്സ് എയർബാഗ് സിസ്റ്റം വാങ്ങിയയതിൽ 14 കോടിയുടെ ക്രമക്കേടുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ.

മലബാർ സിമൻറ്സ് എം‍ഡി സുന്ദരമൂർത്തിയുള്‍പ്പെടെ 10 പേരാണ് കേസിൽ പ്രതികള്‍. ബോർഡ് സബ് കമ്മിറ്റി അംഗമായിരുന്നു സിപിഎം നേതാവ് പി.ഉണ്ണി എംഎല്‍എയും പ്രതിപട്ടികയിലുണ്ട്. അന്വേഷണം പൂർത്തിയാക്കി നിയമോപദേശവും നേടിയശേഷം പ്രോസിക്യൂഷൻ അനുമതിക്കായി റിപ്പോർട്ട് 2016 ഡിസംബർ 13ന് മലബാർ സിമൻറസ് എംഡിക്കു അന്വേഷണ ഉദ്യോഗസ്ഥനായ പാലക്കാ് ഡിവൈഎസ്പി നൽകി. കഴിഞ്ഞ വർഷം നവംബറിലാണ് പ്രോസിക്യൂഷൻ അനുമതി നൽകിയത്.. രണ്ടു മാസം കഴിഞ്ഞിട്ടും കുറ്റപത്രം വിജിലൻസ് കോടയിലെത്തിയില്ല.

മലബാർ സിമൻറിലത് ഒറ്റപ്പെട്ട അഴിമതി കഥയല്ല. കോടികളുടെ അഴി ആരോപണത്തിൽ കഴിഞ്ഞ വർഷം മാത്രം രജിസ്റ്റർ ചെയ്തത അഞ്ച് വിജിലൻസ് കേസുകള്‍,. മുൻ എംഡി പത്മകുമാറിനെയും കരാറുകാരൻ വി.എം.രാധാകൃഷണനെയും അറസ്റ്റ് ചെയ്തു. ഏറെ കോളിളക്കം സൃഷ്ടിച്ച അറസ്റ്റിനുശേഷം അന്വേഷണ സംഘത്തെ ഉടച്ചുവാർത്തു.

മലബാർ സിമൻറ് അഴിമതി കേസിൽ അഞ്ചു കുറ്റപത്രങ്ങള്‍ സമർപ്പിച്ചിട്ട് വർഷങ്ങള്‍ കഴിയുന്നു. പക്ഷെ ഒന്നിൻറെ പോലും വിചാരആരംഭിച്ചില്ല. വിചാരണ തടസ്സപ്പെട്ടുത്തി പ്രതികള്‍ നൽകിയ സ്റ്റേയും ഹർജിയെല്ലാം നീക്കികിട്ടാൻ എന്തോകൊണ്ടോ വിജിലൻസിന് താൽപര്യമില്ല.

error: Content is protected !!