ജമ്മു കാഷ്മീരിലെ ഭീകരാക്രമം: രണ്ട് സൈനീകർക്ക് കൂടി വീരമൃത്യു

ജമ്മു കാഷ്മീരിലെ സൻജ്വാനിൽ സൈനിക ക്യാംപിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ രണ്ടു സൈനികർക്കു കൂടി വീരമൃത്യു. നേരത്തെ, മൂന്ന് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതോ‌ടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി. ആക്രമണത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന നാട്ടുകാരനും ഇന്ന് മരണത്തിനു കീഴടങ്ങി. ഇതോടെ ആക്രമണത്തിലും തുടർന്നുണ്ടായ ഏറ്റമുട്ടലിലും കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി.

നേരത്തെ, നാല് ഭീകരരെയും സൈന്യം വധിച്ചിരുന്നു, രണ്ട് സൈനികരെ ശനിയാഴ്ചയും രണ്ടു പേരെ ഇന്നുമാണ് സൈന്യം വധിച്ചത്. സൻജ്വാൻ സൈനിക ക്യാംപിലെ ഫാമിലി ക്വാർട്ടേഴ്സിലാണ് ശനിയാഴ്ച പുലർച്ചെ 4.55ന് ആക്രമണമുണ്ടായത്. ഇവിടേയ്ക്ക് അതിക്രമിച്ചു കയറിയ ഭീകരർ തുരുതുരെ വെടിയുതിർക്കുകയായിരുന്നു. ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരാണ് ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചതെന്നാണ് സൈന്യം വ്യക്തമാക്കിയത്.

കൊ​​​ല്ല​​​പ്പെ​​​ട്ട ഭീ​​​ക​​​ര​​​രി​​​ൽ​​​നി​​​ന്ന് എ​​​കെ 56 റൈ​​​ഫി​​​ളു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ആ​​​യു​​​ധ​​​ങ്ങ​​​ൾ സൈ​​​ന്യം പി​​​ടി​​​ച്ചെ​​​ടു​​​ത്തു. സ്ഥലത്ത് ഇപ്പോഴും തെരച്ചിൽ തുടരുകയാണെന്നാണ് വിവരം.

നി​​​​​​ര​​​​​​വ​​​​​​ധി സ്കൂ​​​​​​ളു​​​​​​ക​​​​​​ളും ക്വാ​​​​​​ർ​​​​​​ട്ടേ​​​​​​ഴ്സു​​​​​​ക​​​​​​ളും പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന സൈ​​​​​​നി​​​​​​ക ക്യാ​​​​​​ന്പ് ഏ​​​​​​ക്ക​​​​​​റു​​​​​​ക​​​​​​ണ​​​​​​ക്കി​​​​​​നു സ്ഥ​​​​​​ല​​​​​​ത്താ​​​​​​യി വ്യാ​​​​​​പി​​​​​​ച്ചു കി​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​ണ്. പ​​​​​​ത്തു​​​​​​വ​​​​​​ർ​​​​​​ഷം മു​​​​​​ന്പ് ഇ​​​​​​വി​​​​​​ടെ​​​​​​യു​​​​​​ണ്ടാ​​​​​​യ ഭീ​​​​​​ക​​​​​​രാ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ 12 സൈ​​​​​​നി​​​​​​ക​​​​​​ർ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ടി​​​​​​രു​​​​​​ന്നു. അ​​​​​​ഫ്സ​​​​​​ൽ ഗു​​​​​​രു​​​​​​വി​​​​​​നെ തൂ​​​​​​ക്കി​​​​​​ലേ​​​​​​റ്റി​​​​​​യ ദി​​​​​​ന​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു വെ​​​​​​ള്ളി​​​​​​യാ​​​​​​ഴ്ച. ഇ​​​​​​തു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട് ജ​​​​​​യ്ഷ്-​​​​​​ഇ-​​​​​​മു​​​​​​ഹ​​​​​​മ്മ​​​​​​ദ് ഭീ​​​​​​ക​​​​​​ർ സൈ​​​​​​ന്യ​​​​​​ത്തി​​​​​​നു നേ​​​​​​ർ​​​​​​ക്ക് ആ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​​​ട​​​​​​ത്താ​​​​​​ൻ സാ​​​​​​ധ്യ​​​​​​ത​​​​​​യു​​​​​​ണ്ടെ​​​​​​ന്നു ഇ​​​​​​ന്‍റ​​​​​​ലി​​​​​​ജ​​​​​​ൻ​​​​​​സ് വൃ​​​​​​ത്ത​​​​​​ങ്ങ​​​​​​ൾ മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പ് ന​​​​​​ല്കി​​​​​​യി​​​​​​രു​​​​​​ന്നു.

error: Content is protected !!