സൈനിക ക്യാമ്പ് ആക്രമണം: മൂന്ന് ഭീകരരെ വധിച്ചു, തെരച്ചിൽ തുടരുന്നു

ജമ്മു കാഷ്മീരിലെ സൻജ്വാനിൽ സൈനിക ക്യാന്പിൽ ആക്രമണം നടത്തിയ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. ഒരു ഭീകരൻ ഇപ്പോഴും ഇവിടെ ഒളിച്ചിരിക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് തെരച്ചിൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ പരിക്കേറ്റ ഒന്പത് സൈനികരിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

സൻജ്വാൻ സൈനിക ക്യാന്പിലെ ഫാമിലി ക്വാർട്ടേഴ്സിലാണ് ശനിയാഴ്ച പുലർച്ചെ 4.55ന് ആക്രമണമുണ്ടായത്. ഇവിടേയ്ക്ക് അതിക്രമിച്ചു കയറിയ ഭീകരർ തുരുതുരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തു. ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരാണ് ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചത്.

error: Content is protected !!