മധുവിന്‍റെ കൊലപാതകം; കുമ്മനത്തിന്‍റെ ഉപവാസം ഇന്ന്

മധുവിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ ഇന്ന് സെക്രട്ടറിയേറ്റിനു മുന്നിൽ ഉപവസിക്കും. മധുവിന്‍റെ മരണത്തിൽ ഉത്തരവാദിത്വം സർക്കാരിനാണെന്ന് ആരോപിച്ചു കൊണ്ടുള്ള 24 മണിക്കൂർ ഉപവാസം രാവിലെ പത്തരയക്ക് ആരംഭിക്കും.

മധുവിന്‍റെ കുടുംബത്തിന് സർക്കാർ ജോലി നൽകുക, ആദിവാസികൾക്ക് അനുവദിച്ച ഫണ്ടുകളെ സംബന്ധിച്ച് ധവള പത്രം ഇറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസം. എൻഡിഎ നേതാക്കളും ഐകൃദാർഢ്യം അറിയിച്ച് ഉപവാസത്തിൽ പങ്കെടുക്കും

error: Content is protected !!