മധുവിന്റെ കൊലപാതകം:ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു

മധുവിന്റെ കൊലപാതകത്തില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു.പി.ദീപക്കാണ് അമിക്കസ് ക്യൂറി. സംഭവത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് നിയമനം. സര്‍ക്കാര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. പൊതുതാൽപര്യം മുൻനിർത്തി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ നൽകിയ കത്ത് ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരം ഹർജിയായി പരിഗണിച്ചാണ് കോടതി സ്വമേധയാ കേസെടുത്തത്.

നൂറു ശതമാനം സാക്ഷരതയിൽ അഭിമാനിക്കുന്ന സംസ്ഥാനത്തിനു നാണക്കേടും പൊതുസമൂഹത്തിനു തീരാക്കളങ്കവുമാണു സംഭവമെന്ന് കത്തിൽ പറയുന്നു. വിശപ്പടക്കാൻ ആദിവാസി യുവാവിനു ഭക്ഷ്യസാമഗ്രികൾ മോഷ്ടിക്കേണ്ടി വന്നെങ്കിൽ ആദിവാസി ക്ഷേമപദ്ധതികൾ ഫലം കാണുന്നില്ലെന്നു വ്യക്തം. ഗുണഭോക്താക്കൾക്കു പ്രയോജനം കിട്ടുന്ന വിധത്തിൽ പദ്ധതി നടത്തിപ്പ് ഉടച്ചുവാർക്കണം. സമൂഹ മനഃസാക്ഷിയെ അലോസരപ്പെടുത്തുന്ന സംഭവത്തിൽ തിരുത്തൽ നടപടികൾക്കു കോടതി ഇടപെടണമെന്നായിരുന്നു സുരേന്ദ്രമോഹന്റെ കത്തിലെ ആവശ്യം.

error: Content is protected !!