മധുവിന്‍റെ മരണം കണ്ണൂരില്‍ ബിജെപി പ്രതിഷേധ പ്രകടനം

അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം അടിച്ച് കൊന്നതിനെതിരെ കണ്ണൂരില്‍ ബിജെപി നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂർ കളക്ട്രേറ്റിലേക്ക് ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി വാ മൂടിക്കെട്ടി കൈകള്‍ രണ്ടും കെട്ടിയാണ് പ്രതിഷേധ പ്രകടനം നടത്തിയത്.

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ശ്രീശൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.ബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ കെ രഞ്ജിത്,ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്,ജനറൽസെക്രട്ടറിമാരായ കെ കെ വിനോദ്, അഡ്വ വി രത്നാകരൻ തുടങ്ങിയവർ സംസാരിച്ചു.

You may have missed

error: Content is protected !!