മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് നേരെ കരിങ്കൊടി

തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയേറ്റശ്രമം. കണ്ണൂരില്‍ വച്ചാണ് മന്ത്രിക്കെതിരെ കൈയേറ്റശ്രമം ഉണ്ടായത്. സംഭവത്തില്‍ പ്രതിഷേധവുമായി സിപിഐഎം രംഗത്തെത്തിയിട്ടുണ്ട്.

കടന്നപ്പള്ളിക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ സിപിഐഎം സംസ്ഥാന സമ്മേളനവും അപലപിച്ചു. കടന്നപ്പള്ളിക്ക് എതിരായി നടന്നത് ഹീനമായ പ്രവൃത്തിയാണെന്നും സമ്മേളനത്തില്‍ പ്രമേയം പാസാക്കി.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ കോണ്ഗ്രസ്സ് ഗുണ്ടകൾ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് കണ്ണൂർ ജില്ലയിലെ എല്ലാ ലോക്കൽ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്താൻ എൽ ഡി എഫ് ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു

error: Content is protected !!