പൂമരം റിലീസ് മാര്‍ച്ച് ഒന്‍പതിന്; എല്ലാ വര്‍ഷവും മാര്‍ച്ച് 9 ഉണ്ടല്ലോ എന്ന് കാളിദാസന്‍
ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് പൂമരം. ഏബ്രിഡ് ഷൈന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കാളിദാസ് ജയറാമാണ് നായകന്‍. പൂമരം സിനിമ റിലീസിന് മുന്‍പേ ചര്‍ച്ചയായത് പാട്ടിന്റെ പേരിലും റിലീസ് വ്യ്കുന്നതിന്റെ പേരിലുമാണ്. ട്രോളന്മാരുടെ ഇഷ്ട വിഷയമായിരുന്നു പൂമരം സിനിമ. എന്നാല്‍ ഒടുവില്‍ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം പൂമരത്തിന്റെ റിലീസ് തിയതി സ്ഥിരീകരിച്ചിരിക്കുയാണ് കാളിദാസ്. ദൈവം അനുഗ്രഹിച്ചാ മറ്റ് തടസ്സം ഒന്നുമില്ലെങ്കില്‍ 2018 മാര്‍ച്ച് 9ന് പൂമരം റിലീസ് ചെയ്യും. തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം താരം സ്ഥിരീകരിച്ചത്.
അേേതസമയം, സിനിമ പുറത്തിറങ്ങാന്‍ താമസിച്ചതിന് നൈസായി ട്രോളിയ താരം 2018ന്ന് വെച്ചില്ലെങ്കില്‍ ‘എല്ലാ വര്‍ഷവും മാര്‍ച്ച് 9 ഉണ്ടല്ലോ’ന്ന് പറയൂന്നറിയാം അതോണ്ടാ എന്നും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം പൂമരം റിലീസ് സംബന്ധിച്ച ട്രോളുകള്‍ക്ക് മറുപടി നല്‍കവെ ചിത്രം ഉടന്‍ എത്തുമെന്ന സൂചന കാളിദാസ് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ചിത്രത്തിന്റെ സംഗീതവുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗോപീ സുന്ദറിനൊപ്പം കാളിദാസും ഏബ്രിഡ് ഷൈനും നില്‍ക്കുന്ന ചിത്രം പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ അവസാന മിനുക്കു പണികള്‍ നടക്കുന്നുവെന്ന സൂചനയായിരുന്നു ഇവയെല്ലാം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്.
ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ക്യാംപസ് ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണുള്ളത്. പൂമരത്തിലെ പുറത്തിറങ്ങിയ എല്ലാ പാട്ടുകളും വന്‍ വിജയമായിരുന്നു. പൂമരം കൊണ്ട് കപ്പലുണ്ടാക്കിയെന്ന പാട്ടാണ് സിനിമയ്ക്ക് ഇത്രയേറെ പ്രചാരം നേടി കൊടുത്തതും.