രണ്ട് മാസത്തിനുള്ളില്‍ കെഎസ്ആര്‍ടിസി പ്രതിസന്ധിക്ക് പരിഹാരമെന്ന് ധനമന്ത്രി

നഷ്ടത്തിലോടുന്ന ആനവണ്ടിക്ക് ആശ്വാസമേകുന്ന പ്രഖ്യാപനവുമായി ബജറ്റ്. ശമ്പളവും പെന്‍ഷനും മുടങ്ങി വലിയ പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയുടെ പ്രശ്‌നങ്ങള്‍ക്ക് രണ്ട് മൂന്നു മാസത്തിനുള്ളില്‍ പരിഹാരമുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ജീവനക്കാര്‍ക്ക് പെന്‍ഷനും ശമ്പളവും മുടങ്ങുന്ന സ്ഥിതിയുണ്ട്. ശമ്പളം മുടങ്ങാതികരിക്കാന്‍ സര്‍ക്കാര്‍ പണം കൊടുക്കണം. കെഎസ്ആര്‍ടിസി പാക്കേജ് നടപ്പിലാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. മൂന്നു മാസത്തിനുള്ളില്‍ വൈഷമ്യങ്ങള്‍ പരിഹരിക്കുമെന്നും തോമസ് ഐസക് പ്രമുഖ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടേ ഇല്ല. സാമ്പത്തിക നില കൂടുതല്‍ മെച്ചപ്പെടുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുകയും ചെയ്താല്‍ മാത്രമേ കേരളത്തില്‍ സ്വീകാര്യമാകൂ. കേരളത്തിന്റെ തന്നെ സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ വരികയാണ്. കേരളത്തില്‍ തൊഴിലില്ലായ്മ നിരക്ക് കുറയുകയാണ്. തൊഴിലില്ലായ്മ നിരക്ക് അഖിലേന്ത്യാ ശരാശരിയേക്കാള്‍ കൂടുതലാണ്. പക്ഷേ, ആദ്യമായി ഈ ദശകത്തില്‍ കുറഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി.

error: Content is protected !!