ലോയയുടെ ദുരൂഹമരണം; ഹർജികൾ സുപ്രീം കോടതി ഇന്നു പരിഗണിക്കും

ജഡ്‌ജി ബി.എച്ച്. ലോയയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന ഹർജികൾ സുപ്രീം കോടതി ഇന്നു പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്. സൊറാബുദ്ദിൻ ഷേഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ട ജഡ്ജിയുടെ മരണം സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണം എന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

കൂടാതെ സിപിഎം അനുകൂല അഭിഭാഷക സംഘടനയായ ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയനും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജികളാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്. കേസിന്റെ എല്ലാ വശവും പരിഗണിച്ചുകൊണ്ട് തീരുമാനം എടുക്കാമെന്ന് കഴിഞ്ഞ തവണ വാദം കേള്‍ക്കവെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

error: Content is protected !!