എടയന്നൂരിൽ വെട്ടേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മരിച്ചു: കണ്ണൂരിൽ ഹർത്താൽ

എടയന്നൂരിൽ ഉണ്ടായ അക്രമത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബാണ് മരിച്ചത്.എsയന്നൂർ തെരുവിൽ വച്ച് ബോംബെറിഞ്ഞ ശേഷം ശുഹൈബിനെയും, നൗഷാദിനേയും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. മറ്റ് രണ്ട് പേർക്കും പരിക്കേറ്റിറ്റുണ്ട്. കണ്ണുരിലെ സ്വകാര്യ ആശുപത്രിയിൽവച്ചാണ് ശുഹൈബിന്റെ അന്ത്യം സംഭവിച്ചത്.കൊലപാതകത്തിന് പിന്നിൽ സി.പി.എം ആണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

കൊലപാതകത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.ശിവരാത്രി ആയതിനാൽ വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കി. രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ

error: Content is protected !!