മാണിയുടെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല:കോടിയേരി

കെഎം മാണിയെ ഇടതു മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ഈ വിഷയത്തില്‍ സിപിഐ അടക്കമുള്ള ഘടകക്ഷികളുമായി ആലോചിച്ചുമാത്രമേ തീരുമാമെടുക്കുകയുള്ളുവെന്നും കോടിയേരി വ്യക്തമാക്കി. ബിജെപിയാണ് മുഖ്യ ശത്രു. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതാണെന്നും പാര്‍ടി ജനറല്‍ സെക്രട്ടറിയുടെ വാക്കുകള്‍ എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കോടിയേരി വ്യക്തമാക്കി.

സംസ്ഥാന സമ്മേളനത്തില്‍ നടന്ന സെമിനാറില്‍ കെഎം മാണി പങ്കെടുത്തിരുന്നു.മാണി വിഷയത്തില്‍ സിപിഐ എതിര്‍പ്പ് അറിയിച്ചിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സെമിനാറില്‍ പങ്കെടുക്കുകയും വേദിയില്‍ വച്ച് മാണിയ്‌ക്കെതിരെ സംസാരിക്കുകയും ചെയ്തിരുന്നു.

error: Content is protected !!