യു ഡി എഫിൽ ആത്മബന്ധമില്ലെന്ന് എം പി.വീരേന്ദ്രകുമാർ

യു ഡി എഫ് വിട്ട് എൽ ഡി എഫിലേക്ക് കൂടുമാറിയ എംപി. വീരേന്ദ്രകുമാർ യു ഡി എഫിലുള്ള അതൃപ്തി വെളിപ്പെടുത്തിക്കൊണ്ട് രംഗത്ത്. യു.ഡി.എഫില്‍ ആത്മബന്ധം എന്ന ഒന്നില്ലെന്നും ഇടതുമുന്നണിയില്‍ എത്തി സഖാവ് എന്നു വിളിക്കാന്‍ കഴിഞ്ഞതില്‍ ആത്മാര്‍ഥമായി സന്തോഷിക്കുന്നതായുമാണ് ജനതാദള്‍ ചെയര്‍മാന്‍ എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞത്.

സി.പി.എം. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ‘നവലിബറല്‍ നയങ്ങളുടെ കാല്‍നൂറ്റാണ്ട്’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറെ കാലമായി യു.ഡി.എഫിലായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ എല്‍.ഡി.എഫില്‍ ആണ്. മുന്നണിയില്‍ ഞങ്ങള്‍ക്ക് ഒരു സ്ഥാനവും വേണ്ട. ഒന്നിച്ചു ജയിലില്‍ കിടന്നവരുമൊത്ത് വീണ്ടും ഒന്നിച്ചുചേരാന്‍ കഴിഞ്ഞതുതന്നെ സന്തോഷം.
‘സഖാവ്’ എന്ന വിളിക്കുമ്പോള്‍ത്തന്നെ ആത്മബന്ധം തോന്നുന്നു. ഒരു കുടുംബത്തിലെന്നപോലെ. എന്നാല്‍ യു.ഡി.എഫില്‍ അത്തരം ഒരനുഭവം ലഭിച്ചിരുന്നില്ലെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.

error: Content is protected !!