കോടതിയുടെ മാധ്യമവിലക്കിനെതിരേ കണ്ണൂർ പ്രസ് ക്ലബ്ബിൽ പ്രതിഷേധ സംഗമം

കണ്ണൂര്‍:ഭരണ ഘടനാപരമായ അറിയാനുള്ള അവകാശത്തിനെതിരെ തന്നെ കോടതി ഉത്തരവുണ്ടാവുന്നത് അങ്ങേയറ്റം അപകടകരമായ സാഹചര്യമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജനറല്‍ സെക്രട്ടറി സി.നാരായണന്‍ അഭിപ്രയപ്പെട്ടു. കണ്ണൂര്‍ പ്രസ്‌ക്ലബില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സമീപകാലത്ത് ചില കോടതികളില്‍നിന്നുണ്ടാകുന്ന വിധികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് മേല്‍ കോടതി വിധികളില്‍നിന്ന് വ്യക്തമാണ്. എന്നിട്ടും ഇത്തരം വിധികള്‍ ആവര്‍ത്തിക്കപ്പെടുന്നു.

ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയിളക്കുന്ന ഇത്തരം ദുഷ്പ്രവണതകള്‍ തിരുത്തപ്പെടണം. അതിനായി പൊതുജനാഭിപ്രായം ഉയരണമെന്ന് സി.നാരായണന്‍ ചൂണ്ടിക്കാട്ടി. പ്രസ്‌ക്ലബ് പ്രസിഡണ്ട് എ.കെ.ഹാരിസ് അധ്യക്ഷത വഹിച്ചു.പ്രസ്‌ക്ലബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, സംസ്ഥാന സമിതിയംഗം എന്‍.പി.സി രംജിത്ത് എന്നിവര്‍ സംസാരിച്ചു.ട്രഷറര്‍ സിജി ഉലഹന്നാന്‍ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.

error: Content is protected !!