ആരാധകന്‍റെ കുടുംബത്തിന് ധനസഹയവുമായി മമ്മൂട്ടി

കഴിഞ്ഞ ദിവസം മട്ടന്നൂരില്‍ വാഹനാപകടത്തില്‍ മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിന് ധനസഹായവുമായി മമ്മൂട്ടി. ഹര്‍ഷാദിന്റെ അനുജന്റെ പഠന ചെലവും മമ്മൂട്ടി ഏറ്റെടുത്തു. ഹര്‍ഷാദിന്റെ കുടുംബത്തിന് മമ്മൂട്ടി ധനസഹായം നല്‍കുന്ന വിവരം നടന്‍ സിദ്ദിഖാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

ആരാധകനായ ഹര്‍ഷാദിന്റെ മരണത്തില്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും അനുശോചനമറിയിച്ചിരുന്നു. ഹര്‍ഷാദ് മരിച്ച വാര്‍ത്ത എന്നില്‍ ദുഖം ഉള്ളവാക്കുന്നു. ഓണ്‍ലൈന്‍ പോസ്റ്റുകളിലൂടെയുള്ള അവന്റെ സ്നേഹവും പിന്തുണയും ഞാന്‍ കണ്ടിരുന്നു. ഹര്‍ഷാദിന്റെ കുടുംബത്തെ എന്റെ അനുശോചനം അറിയിക്കുന്നു. എല്ലായപ്പോഴും സന്തോഷവനായ ചെറുപ്പക്കാരനായിരുന്നു അവനെന്നും ദുല്‍ഖര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഹര്‍ഷാദിന്റെ വിയോഗം തന്നെ ഞെട്ടിച്ചുവെന്നാണ് മമ്മൂട്ടി പറഞ്ഞത്. ഷൂട്ടിങ്ങ് ലൊക്കേഷനിലെത്തിയപ്പോള്‍ എടുത്ത ചിത്രവും മമ്മൂട്ടി പോസ്റ്റ് ചെയ്തിരുന്നു.

മട്ടന്നൂരില്‍ കാറും ജീപ്പും കൂട്ടിയിടിച്ച അപകടത്തിലാണ് ഹര്‍ഷാദ് മരിച്ചത്. സുഹൃത്തിന്റെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഹര്‍ഷാദ്. അപകടത്തില്‍ ഇരുവരും റോഡില്‍ തെറിച്ച് വീണു. നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു.

error: Content is protected !!