വിടി ബല്‍റാമിന് ബജറ്റിലൂടെ മറുപടി കൊടുത്ത് സര്‍ക്കാര്‍; എകെജി സ്മാരകത്തിന് 10 കോടി

എകെജിക്ക് വേണ്ടി പത്ത് കോടി മാറ്റി വെച്ച് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിന്‍റെ പ്രിയപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലന് സ്മാരകം ഒരുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. എകെജിയുടെ ജന്മനാടായ പെരളശ്ശേരിയില്‍ നിര്‍മിക്കുന്ന സ്മാരകത്തിന് പത്തു കോടിരൂപയാണ് സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ചത്. അതോടോപ്പം പുന്നപ്ര വയലാര്‍ സ്മാരക മ്യൂസിയം നിര്‍മിക്കുന്നതിനായി പത്ത് കോടി രൂപയും സര്‍ക്കാര്‍ വകയിരുത്തി.

എകെജിയുടെ ജീവിതം പുതിയ തലമുറ അറിയണമെന്ന് തോമസ് ഐസക് പറഞ്ഞു. സര്‍ക്കാരിന്റെ മൂന്നാമത് ബജറ്റില്‍, എകെജിക്ക് സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനം വരുന്നതിന് കാരണക്കാരന്‍ തൃത്താല എംഎല്‍എ വി ടി ബല്‍റാമാണ്. ബാലപീഡകനായ കമ്മി നേതാവെന്ന് എകെജിയെ ്അധിക്ഷേപിച്ച് വി ടി ബല്‍റാം ഫെയ്‌സ്ബുക്ക് പൊതുഗ്രൂപ്പില്‍ കമന്റിട്ടതിനെ തുടര്‍ന്ന് മലയാളികളില്‍ നിന്ന് അതിരൂക്ഷമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

എ കെ ആന്റണിയടക്കമുള്ള നേതാക്കള്‍ എകെജിയെ സ്മരിക്കുന്നതെങ്ങനെയെന്ന് ബല്‍റാമിന് നവമാധ്യമം കാണിച്ചു കൊടുത്തു. പിന്നെ ഡിവൈഎഫ്‌ഐ ബല്‍റാമിന്റെ ഓഫിസ് ആക്രമിക്കുന്നതും, ബല്‍റാമിന് നേര്‍ക്ക് ചീമുട്ട എറിയുന്നതും കേരളം കണ്ടു. ഇതിനെല്ലാം മറുപടിയാണ് ബല്‍റാമിന് സര്‍ക്കാര്‍ ചിലവില്‍ നല്‍കിയിരിക്കുന്നത്. ബജറ്റ് പ്രസംഗത്തില്‍ പട്ടിണി കിടന്ന എകെജിക്കായി നൂറുകണക്കിന് കുടുംബങ്ങള്‍ ആഹാരം കഴിക്കാതെ കാവലിരുന്ന കഥ ഓര്‍മിപ്പിച്ചാണ് തോമസ് ഐസക് വിഷയം അവതരിപ്പിച്ചത്. എല്‍ഡിഎഫ് ബെഞ്ച് നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് ഈ പ്രഖ്യാപനത്തെ സ്വീകരിച്ചത്.

error: Content is protected !!