സനൂഷയ്ക്ക് സ്വീകരണം ഒരുക്കി പോലീസ്

സ്ത്രീപീഡനവും അതിക്രമങ്ങളും കൂടിവരുന്ന കാലത്ത് സനൂഷ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുകയാണ് കേരള പോലീസ്. ഇന്നലെ ട്രെയിനില്‍ ശല്യം ചെയ്ത യുവാവിനെതിരെ പ്രതികരിക്കാന്‍ കാണിച്ച ധൈര്യത്തിനാണ് സനുഷയ്ക്ക് പോലീസ് ആസ്ഥാനത്ത് സ്വീകരണം നല്‍കുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. സനുഷ പ്രതികരിക്കാന്‍ കാണിച്ച ധൈര്യത്തിന് ഡിജിപി ബെഹ്‌റ പ്രത്യേകം അഭിനന്ദനം അറിയിച്ചു.

മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്സ്പ്രസിലായിരുന്നു സംഭവം. എസി എവണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന സനുഷയെ ഉറക്കത്തിനിടെ സഹയാത്രികനായ ആന്റോ ബോസ് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. നടി റെയില്‍വെ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ തൃശൂരിലെത്തിയപ്പോള്‍ ഇയാളെ പിടികൂടുകയായിരുന്നു. സംഭവമുണ്ടായപ്പോള്‍ ട്രെയിനുള്ളില്‍ നടിയെ സഹായിക്കാന്‍ രണ്ടു പേരൊഴികെ മറ്റാരും തയ്യാറാകാത്തത് ഞെട്ടിപ്പിച്ചുവെന്നും ഇത്തരം അവസ്ഥകള്‍ കേരളത്തിന് ചേര്‍ന്നതല്ലെന്നും ബെഹ്റ പറഞ്ഞു.

error: Content is protected !!