കാസര്‍ഗോഡ് മദ്യശാലയില്‍ തീപിടിത്തം

കാസര്‍ഗോഡ് മദ്യശാലയില്‍ തീപിടിത്തമുണ്ടായി. ഇന്ന് രാവിലെ ഏഴരയോടെയാണു സംഭവം. ഹോട്ടല്‍ അടക്കമുള്ള ബാറിലാണു തീപടര്‍ന്നത്. നഗരത്തിലെ ഹോട്ടല്‍ ഹൈവേ കാസിലിലാണു തീപിടിത്തമുണ്ടായത്. മദ്യക്കുപ്പികള്‍ക്ക് തീ പിടിച്ചത് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമായി.

ഹോട്ടലിലെ നാലുമുറികളിലുണ്ടായിരുന്ന താമസക്കാരെ പുറത്തിറക്കി. ഹോട്ടലിലേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായതാണു വിവരം. അഗ്‌നിശമനസേനയെത്തി തീയണച്ചു. ചില്ലറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടായതാണു തീപിടിത്തത്തിനു കാരണമെന്നു വിലയിരുത്തുന്നു.

error: Content is protected !!