കണ്ണൂരില്‍ നാളെ ഗതാഗത നിയന്ത്രണം

സഹകരണ കോണ്‍ഗ്രസ്‌ സമാപനത്തോടനുബന്ധിച്ചു കണ്ണൂര്‍ നഗരത്തില്‍ നാളെ വൈകിട്ട് റാലി നടക്കുന്നത്തിന്‍റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം.കണ്ണൂര്‍ നഗരത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ ബസ്സുകളും പുതിയ ബസ്‌സ്റ്റാന്‍ഡില്‍ യാത്ര അവസാനിപ്പിച്ച്‌, തിരിച്ച് പോലീസ് ക്ലബ്‌ വഴി തിരിച്ചു പോകേണ്ടതാണ്.ആശുപത്രി റൂട്ടിലേക്ക് നാളെ ഉച്ചമുതല്‍ പതിവുപോലെ വാഹനങ്ങളെ കടത്തിവിടില്ല.

തലശ്ശേരിയില്‍ നിന്നും തളിപറമ്പ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കൊടുവള്ളിയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് അഞ്ചരക്കണ്ടി ചാലോട് കൊളോളം വഴി തളിപറമ്പ് ഭാഗത്തേക്ക് പോകേണ്ടതാണ്.തളിപറമ്പില്‍ നിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പുതിയതെരുവില്‍നിന്നും സ്റ്റയിലോ കോര്‍ണര്‍ വഴിയും.പോടികുണ്ട്നിന്നും ഇടത്തോട്ടു തിരിഞ്ഞ് വാരം മേലെചോവ്വ വഴി പോകേണ്ടതാണെന്നും ട്രാഫിക് പോലീസ് അറിയിച്ചു.

ദേശീയപാതയോരത്തും,ചെറു റോഡുകളിലും പാര്‍ക്കിംഗ് അനുവദിക്കില്ല.തണ കൊര്‍ജാന്‍ സ്കൂള്‍ റോഡിലും പാര്‍ക്കിംഗ് അനുവദിക്കില്ല.മേലെചോവ്വ പതിരിപറമ്പ്,ജവഹര്‍ സ്റ്റേഡിയം, എസ്.എന്‍ പാര്‍ക്ക് പരിസരം,സെന്റ് മൈക്കിൾ സ്കൂൾ പരിസരം ,പയ്യാമ്പലം എന്നിവിടങ്ങളില്‍ മാത്രമേ വാഹനം പാര്‍ക്ക് ചെയ്യാവു എന്നും ട്രാഫിക് പോലീസ് അറിയിച്ചു.

error: Content is protected !!