പുതിയതെരു കോട്ടക്കുന്നിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പുതിയതെരു കൊട്ടക്കുന്നില്‍ യുവാവിനെ ഓവ് ചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീരിയാട് തോട്ട വളപ്പിൽ റാഷിദാണ് (30) മരിച്ചത്. ഓട്ടോ ഡ്രൈവറാണ്. ഇന്ന് രാവിലെ ഒവുചാലില്‍ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലിസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വളപട്ടണം പോലീസ് സ്ഥലത്തെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് അന്വേഷണം നടത്തി വരുന്നു.

error: Content is protected !!