കണ്ണൂരില്‍ സമാധാന യോഗത്തില്‍ ബഹളം

യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധത്തെ തുടർന്ന് കണ്ണൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായി ചേർന്ന സമാധാന യോഗത്തിൽ ബഹളം. കോണ്‍ഗ്രസ് സിപിഎം നേതാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായി. യോഗത്തിലേക്ക് പ്രതിപക്ഷ എംഎൽഎമാരെ ക്ഷണിച്ചില്ലെന്നാരോപിച്ച് ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനിയുൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സംഭവത്തെ തുടർന്ന് യുഡിഎഫ് യോഗത്തിൽനിന്നും ഇറങ്ങിപ്പോയി. കെ.കെ. രാഗേഷ് എംപിയെ വേദിയിൽ ഇരുത്തിയതും തർക്കത്തിനിടയാക്കി. സര്‍ക്കാരിനെ പ്രധിനിധീകരിച്ച് മന്ത്രി എ കെ ബാലനാണ് യോഗത്തില്‍ പങ്കെടുത്തത്.

error: Content is protected !!