അഴീക്കോട് സി.പി.എം ഓഫീസിന് നേരെ അക്രമം

അഴീക്കോട് സി.പി.എം ഓഫീസിന് നേരെ അക്രമം.സി.പി.എം പൂതപ്പാറ ബ്രാഞ്ച് കമ്മറ്റി ഓഫീസായ പി.ഐ.എസ് സ്മാരക മന്ദിരത്തിന് നേരെയാണ് ഇന്ന് പുലർച്ചെ അക്രമം നടന്നത്. വാതിൽ തല്ലി പൊളിച്ച് അകത്ത് കടന്ന അക്രമിസംഘം ഓഫീസിലെ ഫർണിച്ചറുകളും മറ്റും തകർത്തു.

അലമാരയിൽ സൂക്ഷിച്ച 10000 രൂപയും ആക്രമികൾ മോഷ്ടിച്ചു .Dyfl മെഡിക്കൽ ക്യാംപിന് വേണ്ടി സ്വരൂപിച്ച മരുന്നുകളും പൂർണ്ണമായും നശിപ്പിച്ചതായും സി.പി.എം നേതാക്കൾ പറഞ്ഞു.

സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന ഇടത്ത് ബോധപൂർവ്വം അക്രമം ഉണ്ടാക്കി ചില ശക്തികൾ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് സി. പി .എം നേതാക്കൾ കുറ്റപ്പെടുത്തി.

error: Content is protected !!