വിസ തട്ടിപ്പ്; മുഖ്യ പ്രതി ഡൽഹിയിൽ പിടിയിൽ

കണ്ണൂരിലെ മലയോര മേഖലയിൽ നിന്നുമുള്ള നിരവധി ആളുകളിൽ നിന്നും വിവിധ രാജ്യങ്ങളിലേക്കായി വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ പ്രമുഖൻ പിടിയിൽ. വള്ളിത്തോട് സെന്റ് ജൂഡ് സ്വദേശി സെബാസ്റ്റ്യൻ കുന്നശ്ശേരിയെയാണ് ഡൽഹിയിൽ വച്ച് ഉളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.

മറ്റ് പ്രതികളായ സെബാസ്റ്റ്യന്റെ മകൻ ലിയോ സെബാസ്റ്റ്യൻ, ചെറിയ അരീക്കമല സ്വദേശി ആഞ്ചലോ തുടങ്ങിയവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ള്ളിക്കൽ, പയ്യാവൂർ, ഇരിട്ടി, കരിക്കോട്ടക്കരി, കുടിയാൻമല, ചെമ്പേരി, തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ചെറുപ്പക്കാരിൽ നിന്നാണ് ഇവർ വിവിധ രാജ്യങ്ങളായ ഓസ്ട്രേലിയ, ന്യൂസിലാന്റ്, കാനഡ എന്നിവിടങ്ങളിലേക്കായി വിസ ശരിയാക്കി കയറ്റി വിടാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ കൈക്കലാക്കിയത് .എന്നാൽ പ്രതികൾ ഇവരെ കൊണ്ടുപോയി വിയറ്റ്നാമിൽ എത്തിക്കുകയായിരുന്നു.ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൻ തട്ടിപ്പ് പുറത്ത് വന്നത്. ചെന്നൈയിലും ബംഗാളിലുമെക്കെയായി ഒളിച്ചു കഴിയുകയായിരുന്ന സെബാസ്റ്റ്യൻ നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഡൽഹിയിൽ വച്ച് പിടിയിലാകുന്നത്. ഉളിക്കൽ എസ് ഐ ശിവൻ ചോടത്ത് എ എസ് ഐ മാരായ സുരേഷ് കെ, മോഹനൻ തുടങ്ങിയവരാണ് പ്രതിയെ ഡൽഹിയിൽ വച്ച് പിടികൂടിയത്.

error: Content is protected !!