സാഹിത്യകാരൻ കെ. പാനൂർ അന്തരിച്ചു

പ്രമുഖ സാഹിത്യകാരൻ കെ.പാനൂർ അന്തരിച്ചു. 84 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കവി, ഗദ്യകാരന്‍,​ എന്നീ നിലകളിലും അദ്ദേഹം പേരെടുത്തു അറിയപ്പെടുന്ന പൗരാവകാശ പ്രവർത്തകൻ കൂടിയായിരുന്നു. കുഞ്ഞിരാമന്‍ പാനൂര്‍ എന്നാണ് പൂര്‍ണമായ പേര്. എഴുതിത്തുടങ്ങിയപ്പോള്‍ കെ. പാനൂര്‍ എന്ന തൂലികാനാമം സ്വീകരിക്കുകയായിരുന്നു.

കേരളത്തിലെ ആഫ്രിക്ക എന്ന ഒരൊറ്റ കൃതിയിലൂടെ കേരളത്തിലെ ആദിവാസി ജനവിഭാഗത്തെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ അദ്ദേഹം നല്‍കി. നക്സല്‍ ബാരി, ഹാ. കേരളത്തിലെ അമേരിക്ക എന്നിവയാണ് പ്രധാന കൃതികള്‍. 2006ല്‍ കേരള സാഹിത്യ അക്കാഡ് അവാര്‍ഡ് ലഭിച്ചു.

റവന്യൂ വിഭാഗം ജീവനക്കാരനായാണ് ഔദ്യോഗികജീവിതം ആരംഭിച്ച അദ്ദേഹം ഡെപ്യൂട്ടി കളക്ടറായി വിരമിച്ചു.

ആദിവാസിക്ഷേമത്തിനായി സ്വയം സമര്‍പ്പിച്ച പാനൂര്‍ കേരളത്തില്‍ പലയിടങ്ങളിലായി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തി. മലയാള കലാഗ്രാമം സ്ഥാപിക്കപ്പെട്ടപ്പോള്‍ അതിന്റെ രജിസ്ട്രാറായി. പത്ത് വര്‍ഷത്തോളം ആ പദവി വഹിച്ചു.

മോഹന്‍ലാലിനെ നായകനാക്കി 1985ല്‍ പി.ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ‘ഉയരും ഞാന്‍ നാടാകെ’ എന്ന സിനിമയുടെ മൂലകഥ ‘കേരളത്തിലെ ആഫ്രിക്ക’യായിരുന്നു.

error: Content is protected !!