കണ്ണൂരിൽ കോൺഗ്രസ്സ് നേതാവ് സിപിഐഎമ്മിലേക്ക്

യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മറ്റി അംഗവും കണ്ണൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമായ യു കെ ദിവാകരൻ മാസ്റ്റർ സിപിഐ എമ്മിലേക്ക്. നിലവില്‍ കോണ്‍ഗ്രസ്സ് കണ്ണൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും മാധവറാവു സിന്ധ്യ ഹോസ്പിറ്റല്‍ വൈസ് ചെയര്‍മാനും കൂടിയാണ് യു.കെ ദിവാകരന്‍.

നേരത്തെ കണ്ണൂരിലെ വിവിധ കൊണ്ഗ്രസ് ലീഗ് പ്രവര്‍ത്തകര്‍ സി.പി.ഐ.എമ്മിലേക്ക് ചേക്കേറിയിരുന്നു. ഇപ്പോള്‍ മുതിര്‍ന്ന നേതാവ് കൂടി സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് ജില്ലയില്‍ കൊണ്ഗ്രസ് പാളയത്തില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

error: Content is protected !!